Sunday, July 19, 2026
India News

എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍

എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍

ഇന്ത്യയിലേക്കുള്ള ഊര്‍ജ്ജ ഇറക്കുമതി സുഗമമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നയതന്ത്ര നീക്കങ്ങള്‍ ഫലം കാണുന്നു. പേര്‍ഷ്യന്‍ ഗള്‍ഫിനെയും ഒമാന്‍ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വഴി കൂടുതല്‍ ഇന്ത്യന്‍ എണ്ണക്കപ്പലുകള്‍ സുരക്ഷിതമായി യാത്ര തുടരുന്നു.

ഏറ്റവും ഒടുവിലായി 44,000 മെട്രിക് ടണ്‍ എല്‍പിജിയുമായി ഗ്രീന്‍ സാന്‍വി എന്ന ടാങ്കറാണ് ഹോര്‍മുസ് കടലിടുക്ക് കടന്നത്. ഇതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ എല്‍പിജിയുമായി ഹോര്‍മുസ് പിന്നിടുന്ന ഏഴാമത്തെ ഇന്ത്യന്‍ കപ്പലായി ഇത് മാറി. ഗള്‍ഫ് ഓഫ് ഒമാനില്‍ എത്തുന്ന കപ്പലിന് ഇന്ത്യന്‍ നാവികസേന നേരിട്ട് സുരക്ഷാ അകമ്പടി നല്‍കുന്നുണ്ട്. ഗ്രീന്‍ ആശ, ജഗ് വിക്രം എന്നീ രണ്ട് ടാങ്കറുകള്‍ കൂടി ഉടന്‍ ഈ പാതയിലൂടെ കടന്നുപോകുമെന്ന് ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ വിദേശകാര്യ മന്ത്രാലയവും ഷിപ്പിംഗ് മന്ത്രാലയവും സജീവമായി രംഗത്തുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള തങ്ങളുടെ സൗഹൃദ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കുമെന്ന് ഇറാന്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കപ്പലുകള്‍ ഈ മേഖലയിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



Related News

Comments

No comments yet. Be the first to comment!

Leave a Comment