Sunday, July 19, 2026
Kerala News

പേരാമ്പ്ര അനൗണ്‍സ്‌മെന്റ് വിവാദം: ടി.പി. രാമകൃഷ്ണന് നോട്ടീസ്

 പേരാമ്പ്ര അനൗണ്‍സ്‌മെന്റ് വിവാദം: ടി.പി. രാമകൃഷ്ണന് നോട്ടീസ്



കോഴിക്കോട്: പേരാമ്പ്രയില്‍ വിവാദമായ അനൗണ്‍സ്‌മെന്റിനെ തുടര്‍ന്ന് എല്‍ഡിഎഫ് കണ്‍വീനറും സ്ഥാനാര്‍ത്ഥിയുമായ ടി.പി. രാമകൃഷ്ണന് നോട്ടീസ് നല്‍കി. യുഡിഎഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് വിശദീകരണം തേടി നോട്ടീസ് അയച്ചത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വിവാദമായ അനൗണ്‍സ്‌മെന്റിന്റെ വീഡിയോ സഹിതമായിരുന്നു പരാതി.

ഫാത്തിമ തെഹ്ലിയയെ പേരാമ്പ്രയില്‍ സ്ഥാനാര്‍ത്ഥിയാക്കിയ മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ട് തേടുന്നതായി സൂചിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണമാണ് എല്‍ഡിഎഫ് വാഹനത്തില്‍ നിന്നുണ്ടായതെന്നാണ് ആരോപണം. നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്ന രീതിയില്‍ ലീഗ് പ്രചാരണം നടത്തുന്നതായി അനൗണ്‍സ്‌മെന്റില്‍ പരാമര്‍ശിക്കുന്നതും, ഇത് മതധ്രുവീകരണ തന്ത്രമാണെന്നും ആരോപിക്കുന്നു.

ലീഗിന്റെ മതരാഷ്ട്രീയ നിലപാടിനെ ചെറുത്തുതോല്‍പ്പിക്കണമെന്ന ആഹ്വാനവും അനൗണ്‍സ്‌മെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment