Sunday, July 19, 2026
Kerala News

കരുണാകരന്‍ സ്മാരക ഫണ്ട് ദുരുപയോഗം ചെയ്തു; ആരോപണവുമായി പത്മജ

 കരുണാകരന്‍ സ്മാരക ഫണ്ട് ദുരുപയോഗം ചെയ്തു;  ആരോപണവുമായി പത്മജ



മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മാരക നിര്‍മ്മാണത്തിനായി ശേഖരിച്ച ഫണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ദുരുപയോഗം ചെയ്തെന്ന ഗുരുതര ആരോപണവുമായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍. കരുണാകരനോടുള്ള സ്‌നേഹത്തിന്റെ പേരില്‍ നിരവധി പേര്‍ സംഭാവന നല്‍കിയതായി തനിക്കറിയാമെന്നും, എന്നാല്‍ ആ തുകയുടെ കൃത്യമായ വിവരങ്ങള്‍ വ്യക്തമല്ലെന്നും അവര്‍ പറഞ്ഞു.

കൂപ്പണ്‍ നല്‍കി പിരിവ് നടത്തുന്നത് പലവട്ടം കണ്ടിട്ടുണ്ട്. ഈ പണം എല്ലാം എവിടെ പോയി എന്നതാണ് ചോദ്യം. അച്ഛനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. അടുത്തിടെ സ്ഥലത്ത് പോയപ്പോള്‍ എന്തെങ്കിലും സ്മാരകം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു, എന്നാല്‍ ഒന്നും കണ്ടില്ല, എന്നാണ് പത്മജ ് പ്രതികരിച്ചത്.

ഇതിന് മുന്‍പ് കരുണാകരന്‍ സ്മാരകത്തിനായി 50 കോടി രൂപ പിരിച്ചുവെന്നാരോപിച്ച് പി. സരിന്‍ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കാണ് പത്മജയുടെ പ്രതികരണം.

അതേസമയം, കൊടുങ്ങല്ലൂരിലെ തിരഞ്ഞെടുപ്പ് രംഗവും ചൂടുപിടിക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സഹോദരി ഭര്‍ത്താവുമായ വര്‍ഗീസ് ജോര്‍ജിനെതിരെ ഒളിയമ്പുമായി പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ രംഗത്തെത്തി. ഉമ്മന്‍ചാണ്ടിയുടെ പേരില്‍ കൊടുങ്ങല്ലൂരില്‍ ആരും മുതലക്കണ്ണീര്‍ ഒഴുക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ഒ. ജെ. ജനീഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment