Sunday, July 19, 2026
Kerala News

നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

 നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി



തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. മുന്‍പ് പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റി അടക്കമുള്ള നിരവധി പ്രധാന വാഗ്ദാനങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വയനാട്ടില്‍ ട്രൈബല്‍ സര്‍വകലാശാല സ്ഥാപിക്കല്‍, ശമ്പള മാതൃകയില്‍ ക്ഷേമ പെന്‍ഷന്‍ വിതരണം, ആശ്രയ പദ്ധതി പരിഷ്‌കരിക്കല്‍, തൊഴിലുറപ്പ് പദ്ധതിയില്‍ വേതന വര്‍ധനവ് എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍. യുവാക്കള്‍ക്കായി യുവ ശ്രീ പദ്ധതി നടപ്പിലാക്കുമെന്നും, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്രേക്ക് ദി ഡ്രഗ് ചെയിന്‍ ക്യാമ്പെയ്ന്‍ ശക്തിപ്പെടുത്തി മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുമെന്നും യുഡിഎഫ് വ്യക്തമാക്കി.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 3000 രൂപയായി വര്‍ധിപ്പിക്കുമെന്നും സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര ഉറപ്പാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1000 രൂപ സഹായം നല്‍കുമെന്നും, എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വരെ സൗജന്യ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുകയും, യുവജനങ്ങള്‍ക്കായി ബിസിനസ് ആരംഭിക്കാന്‍ 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുകയും ചെയ്യുമെന്നാണ് യുഡിഎഫിന്റെ വാഗ്ദാനം.


Related News

Comments

No comments yet. Be the first to comment!

Leave a Comment