Sunday, July 19, 2026
Kerala News

ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്നും പുറത്താക്കി

ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്നും പുറത്താക്കി

കൊച്ചി:  യുവനടിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ ഫെഫ്കയില്‍ (FEFKA) നിന്ന് പുറത്താക്കി. റൈറ്റേഴ്‌സ് യൂണിയന്‍, ഡയറക്ടേഴ്‌സ് യൂണിയന്‍ എന്നിവയില്‍ നിന്നാണ് അദ്ദേഹത്തെ നീക്കം ചെയ്തത്. കഴിഞ്ഞ ജനുവരിയില്‍ ഫോര്‍ട്ട്‌കൊച്ചിയിലെ സിനിമാ സെറ്റില്‍ വെച്ച് യുവതിയെ തന്റെ കാരവനിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. 

സംഭവത്തിന് ശേഷം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്ന നടി, മാര്‍ച്ച് 28-ന് ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ നടന്ന രഹസ്യ അന്വേഷണത്തിനൊടുവില്‍, കോട്ടയത്തുനിന്നും ഇടുക്കിയിലേക്കുള്ള യാത്രാമധ്യേ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് തടയാന്‍ ശ്രമിച്ചവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.




Related News

Comments

No comments yet. Be the first to comment!

Leave a Comment