Sunday, July 19, 2026
Kerala News

ലൈംഗിക പീഡന പരാതി: സംവിധായകന്‍ രഞ്ജിത്തിനെതിരെ ഫെഫ്ക നടപടി

ലൈംഗിക പീഡന പരാതി: സംവിധായകന്‍ രഞ്ജിത്തിനെതിരെ ഫെഫ്ക നടപടി


കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ റിമാന്‍ഡിലായ സംവിധായകന്‍ രഞ്ജിത്തിനെതിരെ ഫെഫ്ക നടപടി സ്വീകരിച്ചു. ഡയറക്ടേഴ്‌സ് യൂണിയനും റൈറ്റേഴ്‌സ് യൂണിയനും ഉള്‍പ്പെടെ സംഘടനകളില്‍ നിന്ന് രഞ്ജിത്തിനെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

ഇതിനായി ബന്ധപ്പെട്ട ഇരു യൂണിയനുകളുടെയും ജനറല്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആരോപണം ഉന്നയിച്ച യുവനടി ഫെഫ്കയിലേക്കോ സിനിമ മേഖലയിലെ ആഭ്യന്തര പരാതിനിവാരണ സമിതിയായ ഐസിസിയിലേക്കോ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment