Sunday, July 19, 2026
Kerala News

കോടതി തീരുമാനിക്കട്ടെ, ആരുടെയും കാര്യത്തില്‍ അഭിപ്രായം പറയാനില്ല: രഞ്ജിത്തിന്റെ അറസ്റ്റില്‍ സുരേഷ് ഗോപി

കോടതി തീരുമാനിക്കട്ടെ, ആരുടെയും കാര്യത്തില്‍ അഭിപ്രായം പറയാനില്ല:  രഞ്ജിത്തിന്റെ അറസ്റ്റില്‍  സുരേഷ് ഗോപി

തൃശൂര്‍: യുവനടിയുടെ പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി വ്യക്തമാക്കി. താന്‍ ആരുടെയും വ്യക്തിപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാറില്ലെന്നും മുകേഷ്, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ വിഷയത്തിലും ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ കോടതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അറസ്റ്റിലായ രഞ്ജിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അദ്ദേഹത്തെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും. മുന്‍കൂര്‍ ജാമ്യത്തിനായുള്ള നീക്കങ്ങള്‍ക്കിടെയാണ് രഞ്ജിത്തിനെ പോലീസ് പിടികൂടിയത്. അറസ്റ്റ് ഭയന്ന് സ്വന്തം വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച രഞ്ജിത്തിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഷൂട്ടിംഗ് സെറ്റിലുള്ളവര്‍ക്കും പീഡനവിവരത്തെക്കുറിച്ച് അറിവുണ്ടായിരുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്ന് കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ ഉടന്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകര്‍ അറിയിച്ചു.












Related News

Comments

No comments yet. Be the first to comment!

Leave a Comment