വിജയ്ക്കെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചെന്നൈയിലെ കൊളത്തൂരില്‍ നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ടാണ് നടപടി. തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെരവല്ലൂര്‍ പൊലീസാണ് കേസ് എടുത്തത്.
പെരമ്പൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ കൊളത്തൂരില്‍ നടത്തിയ പ്രചാരണത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായും ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ചതായും പൊതുനിരത്തുകള്‍ പ്രചാരണത്തിനായി ഉപയോഗിച്ചതായുമാണ് പരാതിയില്‍ പറയുന്നത്.
പരാതിയെ നിയമപരമായി നേരിടുമെന്ന് തമിഴക വെട്രി കഴകം നേതാക്കള്‍ വ്യക്തമാക്കി. ഇതിനിടെ എം കെ സ്റ്റാലിന്‍യുടെ നേതൃത്വത്തിലുള്ള ഡിഎംകെ ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. വൈകിട്ട് അഞ്ചിന് തിരുവാരൂരില്‍ നിന്നാണ് പ്രചാരണ പര്യടനം ആരംഭിക്കുക. ഏപ്രില്‍ 21ന് സ്വന്തം മണ്ഡലമായ കൊളത്തൂരില്‍ പ്രചാരണം സമാപിക്കും.
ഇതിനിടെ തിരുവാരൂരിലേക്ക് പുറപ്പെട്ട എം കെ സ്റ്റാലിന്റെ വാഹനത്തെ തിരഞ്ഞെടുപ്പ് ഫ്‌ലയിങ് സ്‌ക്വാഡ് പരിശോധിച്ചു. സംസ്ഥാനത്ത് ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കാനിടയുണ്ടെന്നും കോണ്‍ഗ്രസ് പട്ടിക ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും രാഷ്ട്രീയ വൃത്തങ്ങള്‍ അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment