Sunday, July 19, 2026
Kerala News

ലോകായുക്ത; പ്രതിപക്ഷ ഹര്‍ജി തള്ളി ഹൈക്കോടതി

ലോകായുക്ത; പ്രതിപക്ഷ ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: ലോകായുക്ത നിയമഭേദഗതിക്കെതിരായി പ്രതിപക്ഷം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ച് തള്ളിയത്.

സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത നിയമഭേദഗതി ചീഫ് ജസ്റ്റിസ് സൗമന്‍ സെനും ജസ്റ്റിസ് വി.എം ശ്യാംകുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ഭരണഘടനാപരമായി ഭേദഗതി അംഗീകരിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. ചില വ്യവസ്ഥാപരമായ മാറ്റങ്ങളോടെയാണ് ഭേദഗതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്.

ലോകായുക്തയുടെ ശുപാര്‍ശ സമര്‍പ്പിച്ച് മൂന്ന് മാസത്തിനകം നിയമസഭ തീരുമാനം എടുത്തില്ലെങ്കില്‍, അത് അംഗീകരിച്ചതായി കണക്കാക്കാമെന്നും കോടതി നിര്‍ദേശിച്ചു.

മുന്‍ നിയമപ്രകാരം അധികാരത്തിലുള്ളവര്‍ അഴിമതി നടത്തിയെന്ന് തെളിഞ്ഞാല്‍ പദവി ഒഴിയാന്‍ ലോകായുക്തയ്ക്ക് നിര്‍ദേശിക്കാനായിരുന്നുവെങ്കിലും, പുതിയ ഭേദഗതിയിലൂടെ മന്ത്രിമാര്‍ക്കെതിരായ വിധി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധിക്കാന്‍ കഴിയുന്ന വ്യവസ്ഥയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാറ്റമാണ് ഹൈക്കോടതി ശരിവെച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment