Sunday, July 19, 2026
Kerala News

കേരളത്തില്‍ ഭരണ മാറ്റം ഉറപ്പെന്ന് എ.കെ. ആന്റണി

കേരളത്തില്‍ ഭരണ മാറ്റം ഉറപ്പെന്ന് എ.കെ. ആന്റണി


 കേരളത്തില്‍ ഭരണ മാറ്റം അനിവാര്യമാണെന്ന് എകെ ആന്റണി. ജനങ്ങളുടെ മനസില്‍ വോട്ടെടുപ്പ് ഇതിനകം പൂര്‍ത്തിയായി. ഇടിമുഴക്കം പോലെ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നും നിലവിലെ സര്‍ക്കാരിനെതിരെ ജനങ്ങള്‍ വിധിയെഴുതിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ളത് ഒരു കെയര്‍ടേക്കര്‍ സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സാധാരണ ജനങ്ങള്‍ക്ക് അദൃശ്യനായി മാറിയിരിക്കുകയാണെന്നും ആന്റണി വിമര്‍ശിച്ചു. സെക്രട്ടേറിയറ്റ് രാവണന്റെ കോട്ട പോലെയായിയെന്നും ജനങ്ങളെ കാണാന്‍ മടിക്കുന്ന മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു. 

യുഡിഎഫിന് വലിയ പ്രചാരണം ആവശ്യമില്ലെന്നും മൂന്നാം പിണറായി സര്‍ക്കാര്‍ വരും എന്ന പ്രചാരണം മാത്രം മതി വിജയത്തിനായി എന്നുമാണ് ആന്റണി പറഞ്ഞത്. യുഡിഎഫില്‍ ഇതുവരെ കാണാത്ത ഐക്യം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.


Related News

Comments

No comments yet. Be the first to comment!

Leave a Comment