Sunday, July 19, 2026
Kerala News

കോണ്‍ഗ്രസിന് തോല്‍ക്കാന്‍ പോവുകയാണ് മനസിലായി, രാഹുല്‍ ഒരു വിഡ്ഢിയെ പോലെ സംസാരിക്കാന്‍ പാടില്ല: രാജീവ് ചന്ദ്രശേഖര്‍

കോണ്‍ഗ്രസിന് തോല്‍ക്കാന്‍ പോവുകയാണ് മനസിലായി, രാഹുല്‍ ഒരു വിഡ്ഢിയെ പോലെ സംസാരിക്കാന്‍ പാടില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം:   ഇലക്ഷനില്‍ തോല്‍ക്കാന്‍ പോവുകയാണെന്ന് കോണ്‍ഗ്രസിന് മനസ്സിലായിട്ടുണ്ടെന്നും കോണ്‍ഗ്രസ് ഓരോ ദിവസം ഓരോ പുതിയ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍. ഇന്നലത്തെ പുതിയ പ്രചാരണം FCRAയെ കുറിച്ചാണ്. ക്രിസ്ത്യന്‍ സമുദായത്തെ ബാധിക്കുമെന്നാണ് പുതിയ പ്രചാരണം. അത് പച്ചക്കള്ളം. എഫ്സിആര്‍എയെ ചില സ്ഥാപനങ്ങള്‍ മിസ്യൂസ് ചെയ്യുന്നു, അതിന് പിന്നില്‍ മണി ലോണ്ടറിങ് നടക്കുന്നു. അത് ക്രൈസ്തവ സമുദായത്തെ ബാധിക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

ഇത്തരം കോണ്‍ഗ്രസ് ആരോപണങ്ങളെ ഞങ്ങള്‍ പൊളിക്കും. ക്രൈസ്തവ സമുദായങ്ങള്‍ക്ക് ആശങ്കയുണ്ടെന്നത് സത്യം. ഇത് സംബന്ധിച്ച് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. ആരെയും ഈ വിഷയത്തില്‍ ഉപദ്രവിക്കില്ലെന്ന് എന്റെ ഉറപ്പാണെന്നും രാജീവ് ചന്ദ്രശേഖര്‍. 

ഇന്നലെ രാഹുല്‍ ഗാന്ധി ശബരിമലയെ കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി കുറച്ച് കാര്യങ്ങള്‍ പഠിക്കണം, ഒരു വിഡ്ഢിയെ പോലെ സംസാരിക്കാന്‍ പാടില്ല. പ്രധാനമന്ത്രി കൊച്ചിയിലെത്തിയപ്പോള്‍ കൃത്യമായി ശബരിമലയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി കണ്ടിട്ടില്ലെങ്കില്‍ ഞാന്‍ ആ വീഡിയോ അങ്ങോട്ട് അയക്കാം. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്കാരെ ജയിലിലേക്ക് അയക്കാന്‍ എന്‍ഡിഎക്കെ ആവൂ. ഇത് മോദിയുടെ ഗ്യാരണ്ടിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 

10 വര്‍ഷം ഭരിച്ച മുഖ്യമന്ത്രി ഇന്ന് ജയിക്കാന്‍ എസ്ഡിപിയുടെ കാല് പിടിക്കുന്നു. മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാര്‍ അദ്ദേഹം മണ്ഡലത്തില്‍ എത്തി കാര്യങ്ങള്‍ കാണട്ടെ. കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടുമ്പോള്‍ സിപിഎം എസ്ഡിപിയുടെ പിന്തുണ തേടുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.









Related News

Comments

No comments yet. Be the first to comment!

Leave a Comment