Sunday, July 19, 2026
India News

ഇന്ത്യക്ക് ആശ്വാസമായി കൂടുതല്‍ എണ്ണ കപ്പലുകള്‍ രാജ്യത്തേക്ക്

 ഇന്ത്യക്ക് ആശ്വാസമായി കൂടുതല്‍ എണ്ണ കപ്പലുകള്‍ രാജ്യത്തേക്ക്

ന്യൂഡല്‍ഹി:  പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയിലും രാജ്യത്തെ ഇന്ധന ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിത നടപടികള്‍ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി വന്‍തോതില്‍ എല്‍.പി.ജി ശേഖരവുമായി രണ്ട് കപ്പലുകള്‍ ഉടന്‍ ഇന്ത്യന്‍ തീരത്തെത്തും. ഹോര്‍മുസ് കടലിടുക്ക് കടന്ന ബി.ഡബ്ല്യു ടൈര്‍ ഇന്ന് മുംബൈയിലും, ബി.ഡബ്ല്യു എം നാളെ മംഗളൂരുവിലും എത്തും. രണ്ട് കപ്പലുകളിലുമായി ഏകദേശം 94,000 ടണ്‍ എല്‍.പി.ജി ആണ് രാജ്യത്തെത്തുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന മറ്റ് 18 കപ്പലുകള്‍ക്കും ഉടന്‍ യാത്രാ അനുമതി ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

നിലവില്‍ രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. എല്‍.പി.ജി കരിഞ്ചന്തയില്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, പശ്ചിമേഷ്യന്‍ സംഘര്‍ഷം യൂറിയ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചതായി കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രാലയം അറിയിച്ചു. ഈ പ്രതിസന്ധി മറികടക്കാന്‍ മണ്ണെണ്ണ വിതരണ നിയമങ്ങളില്‍ കേന്ദ്രം ഇളവ് വരുത്തി. ഇതനുസരിച്ച് മണ്ണെണ്ണ രഹിതമായി പ്രഖ്യാപിച്ചിരുന്ന 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിതരണം പുനരാരംഭിക്കും.






Related News

Comments

No comments yet. Be the first to comment!

Leave a Comment