തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പ്രചാരണവുമായി ബന്ധപ്പെട്ട് പണം നല്‍കി ആളുകളെ എത്തിക്കുന്നുവെന്ന ആരോപണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ പരാതിയുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയതായി അദ്ദേഹം അറിയിച്ചു. പണം നല്‍കി ആളെ കൂട്ടേണ്ട അവസ്ഥ യുഡിഎഫിന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സിപിഐഎം മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന ആശങ്കയില്‍ ഇറക്കിയ അവസാന ആയുധമാണ് ഇത്തരം ആരോപണങ്ങളെന്നും, താന്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടുതവണ ജയിച്ചത് കൂലിക്ക് ആളെ കൂട്ടിയല്ലെന്നും മുരളീധരന്‍ പറഞ്ഞു. യുഡിഎഫിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്നും, ഇത് വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആരോപണം തള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് രംഗത്തെത്തി. പ്രവര്‍ത്തകരുടെ കുറവിനെ തുടര്‍ന്ന് ആളെ കൂട്ടാന്‍ പരസ്യം നല്‍കിയതും യുഡിഎഫാണെന്നും, ഇപ്പോള്‍ അത് മറച്ച് ആരോപണം ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ ബിജെപി രണ്ടാം സ്ഥാനത്തേക്ക് ഉയരുകയാണെന്നും, യുഡിഎഫിന് പ്രവര്‍ത്തകരുടെ അഭാവം വ്യക്തമായിട്ടുണ്ടെന്നും പ്രശാന്ത് ആരോപിച്ചു. പുറത്ത് നിന്നുള്ള ആളുകളെ ആശ്രയിച്ചാണ് യുഡിഎഫ് പ്രചാരണം നടത്തുന്നതെന്നും, വ്യക്തിപരമായ ആക്രമണങ്ങളിലൂടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment