Sunday, July 19, 2026
Kerala News

ശിവന്‍കുട്ടിയുടെ നേമം സംവാദ വെല്ലുവിളി ഗിമ്മിക്ക്: രാജീവ് ചന്ദ്രശേഖര്‍

ശിവന്‍കുട്ടിയുടെ നേമം സംവാദ വെല്ലുവിളി ഗിമ്മിക്ക്: രാജീവ് ചന്ദ്രശേഖര്‍


തിരുവനന്തപുരം: നേമം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് മന്ത്രി വി ശിവന്‍കുട്ടി ഉയര്‍ത്തിയ പരസ്യ സംവാദ വെല്ലുവിളി ഗിമ്മിക്കാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി കൂടിയും പ്രതിപക്ഷ നേതാവുമായി കൂടിയും താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി സംവാദത്തിന് തയ്യാറായില്ലെന്നും, എസ്ഡിപിഐയോടുള്ള ശിവന്‍കുട്ടിയുടെ സമീപനം പേടി കൊണ്ടാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

അതേസമയം, എഫ്സിആര്‍എ ഭേദഗതി ബില്‍ സുതാര്യത ഉറപ്പാക്കുന്നതിനായുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. നിയമം ആരെയും ലക്ഷ്യമിടുന്നതല്ല; തെറ്റുകള്‍ നടന്നാല്‍ മാത്രമേ നടപടി ഉണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ സംഭാവനകളില്‍ വ്യക്തത ഉറപ്പാക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ പ്രവണത ഉയരുന്നുണ്ടെന്നും, മാറ്റത്തിനുള്ള ആവശ്യം ശക്തമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും വികസന വിഷയങ്ങളില്‍ കാര്യമായ നിലപാട് കൈക്കൊള്ളുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment