തിരുവനന്തപുരം: വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം (എഫ്സിആര്‍എ) ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വിവിധ മതസംഘടനകള്‍ക്കും ഇടയില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഈ ഭേദഗതിയുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു.
നിയമ ഭേദഗതിയില്‍ പ്രധാനമന്ത്രിയും ബിജെപി സ്ഥാനാര്‍ഥികളും വ്യക്തമായ മറുപടി നല്‍കണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. ലൈസന്‍സ് നല്‍കുന്നതിനും റദ്ദാക്കുന്നതിനുമുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ വലിയ പീഡനത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.
ക്രൈസ്തവ ലോ ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണെന്നും, ഈ വിഷയത്തില്‍ പ്രധാനമന്ത്രി വ്യക്തത വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്ലെങ്കില്‍ വിവിധ നിയോജക മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ മറുപടി പറയണമെന്നും ജോസ് കെ മാണി പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment