Sunday, July 19, 2026
International News

ഇറാന്റെ ആക്രമണം: കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഇറാന്റെ ആക്രമണം: കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

കുവൈറ്റ്:  ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ കുവൈറ്റില്‍ ഒരു ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു. കുവൈത്തിലെ പ്രധാന വൈദ്യുതി നിലയങ്ങളെയും ശുദ്ധജല പ്ലാന്റുകളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും, നിര്‍ണ്ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ഉണ്ടായ ഈ നീക്കം വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

അതിരാവിലെ യുഎഇയിലും ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു. എന്നാല്‍ ഇറാന്‍ വിക്ഷേപിച്ച മിസൈലുകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ചുവെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അയല്‍രാജ്യങ്ങളെ തെറ്റിദ്ധരിപ്പിച്ച ശേഷമാണ് ഇറാന്‍ ആക്രമണം ആസൂത്രണം ചെയ്തതെന്ന് യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് ആരോപിച്ചു.

ബഹ്റൈനിലും മൂന്ന് തവണ ആക്രമണ ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കടല്‍ മാര്‍ഗമുള്ള യാത്രകള്‍ക്കും മത്സ്യബന്ധനത്തിനും ബഹ്റൈന്‍ കര്‍ശന നിരോധനം ഏര്‍പ്പെടുത്തി. വൈകിട്ട് 6 മുതല്‍ പുലര്‍ച്ചെ 4 വരെയാണ് നിലവില്‍ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, ഇറാനിലെ യുറേനിയം ശേഖരം പിടിച്ചെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ കരയുദ്ധത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായും സൂചനകളുണ്ട്. മേഖലയിലെ സാഹചര്യം അതീവ സങ്കീര്‍ണ്ണമായി തുടരുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment