തിരുവനന്തപുരം: സഹകരണ വകുപ്പില്‍ അഴിമതിക്ക് ശ്രമം നടന്നുവെന്ന ആരോപണം വീണ്ടും ആവര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താന്‍ ഉന്നയിച്ച വിഷയത്തില്‍ ഹൈക്കോടതി സ്റ്റേ അനുവദിച്ചതിലൂടെ വിഷയത്തില്‍ ഗൗരവമുണ്ടെന്നത് കോടതിക്കും ബോധ്യപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും നല്‍കിയ വിശദീകരണങ്ങളില്‍ വൈരുധ്യമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. ടിസിഎസ് പിന്മാറിയതിനെ തുടര്‍ന്ന് വീണ്ടും ടെന്‍ഡര്‍ വിളിച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍, ഒറ്റയാള്‍ മാത്രമാണ് ടെന്‍ഡറില്‍ പങ്കെടുത്തതുകൊണ്ടാണ് വീണ്ടും ടെന്‍ഡര്‍ വിളിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സോഫ്‌റ്റ്വെയര്‍ രംഗത്ത് യാതൊരു പരിചയവുമില്ലാത്ത ദിനേശ് ബീഡി സഹകരണ സംഘത്തിന് പദ്ധതി നല്‍കിയത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തിലും സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളായ നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തത് ഇതിന് ഉദാഹരണമാണെന്നും പറഞ്ഞു. മറുവശത്ത്, രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ വി കുഞ്ഞികൃഷ്ണനെതിരെ നടപടി എടുത്തതും അദ്ദേഹം വിമര്‍ശിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment