Sunday, July 19, 2026
Kerala News

മോദിയുടെ തൃശൂര്‍ സന്ദര്‍ശനം വിജയസാധ്യത വര്‍ധിപ്പിക്കും: പത്മജ വേണുഗോപാല്‍

 മോദിയുടെ തൃശൂര്‍ സന്ദര്‍ശനം വിജയസാധ്യത വര്‍ധിപ്പിക്കും: പത്മജ വേണുഗോപാല്‍


തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവ് തൃശൂരില്‍ എന്‍ഡിഎയുടെ വിജയസാധ്യത ശക്തമാക്കിയെന്ന് സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍ പ്രതികരിച്ചു. പ്രധാനമന്ത്രിക്ക് തനിക്കുള്ള വിശ്വാസമാണ് തൃശൂരിലേക്ക് എത്താന്‍ കാരണമെന്നും അവര്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സാധാരണ ജനങ്ങള്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും വലിയ ആവേശം നല്‍കുമെന്ന് പത്മജ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വരവോടെ ബിജെപിയുടെ വിജയ സാധ്യത കൂടുതല്‍ ഉറപ്പാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലും ബിജെപിക്ക് നഷ്ടമൊന്നുമില്ലായിരുന്നുവെന്നും തൃശൂരിലെ പാര്‍ട്ടി പിന്തുണ ശക്തമാണെന്നും അവര്‍ പറഞ്ഞു.

 കെ. മുരളീധരനെ മന്ത്രിയാക്കുമെന്ന കെസി വേണുഗോപാലിന്റെ പരാമര്‍ശത്തെയും പത്മജ വിമര്‍ശിച്ചു. മുരളീധരനെ തോല്‍പ്പിക്കാതെ ഇരുന്നാല്‍ മതി എന്നായിരുന്നു അവരുടെ പ്രതികരണം. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളും നേതൃസംഘര്‍ഷങ്ങളും ചൂണ്ടിക്കാട്ടി അവര്‍ പാര്‍ട്ടിയെ വിമര്‍ശിച്ചു.

സ്ത്രീ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുന്നതാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരമെന്നാരോപിച്ച പത്മജ, തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് വേണ്ട പിന്തുണ കോണ്‍ഗ്രസില്‍ ഇല്ലെന്നും പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment