Sunday, July 19, 2026
Kerala News

തമിഴ്‌നാട് തെരഞ്ഞെടുപ്പ്: രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് വിജയ്

 തമിഴ്‌നാട് തെരഞ്ഞെടുപ്പ്: രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് വിജയ്


ചെന്നൈ: ടിവികെ അധ്യക്ഷന്‍ വിജയ് തമിഴ്‌നാട്ടില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും സ്ഥാനാര്‍ഥിയാകുമെന്ന് ചെന്നൈയില്‍ നടന്ന റാലിയില്‍ അദ്ദേഹം അറിയിച്ചു. സി ജോസഫ് വിജയ് എന്ന പേരിലാണ് സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം നടന്നത്.

ടിവികെ ജില്ലാ സെക്രട്ടറി വി പി മതിയഴകന്‍ കരൂരില്‍ സ്ഥാനാര്‍ഥിയാകും. വില്ലിവാക്കം മണ്ഡലത്തില്‍ ആധവ് അര്‍ജുന, ഗോപിചെട്ടിപാളയത്ത് കെ എ സെങ്കോട്ടയ്യന്‍, തിരുച്ചെങ്കോട് മണ്ഡലത്തില്‍ അരുണ്‍രാജ് ഐഎഎസ്, തിരുപ്പരന്‍കുന്ത്രത്തില്‍ സിടിആര്‍ നിര്‍മല്‍കുമാര്‍, ടി നഗറില്‍ ബുസി ആനന്ദ് എന്നിവരാണ് മറ്റ് പ്രമുഖ സ്ഥാനാര്‍ഥികള്‍.

234 മണ്ഡലങ്ങളിലുമുള്ള മത്സരത്തില്‍ ടിവികെ ഒറ്റയ്ക്ക് ഇറങ്ങുമെന്ന് വിജയ് വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പില്‍ പ്രധാന മത്സരം ടിവികെയും ഡിഎംകെയും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ വെറും പ്രഖ്യാപനമല്ല, ജനങ്ങളുടെ സംരക്ഷകരെ മുന്നോട്ട് കൊണ്ടുവരുന്ന നടപടിയാണെന്ന് വിജയ് വ്യക്തമാക്കി. ടിവികെ സ്ഥാനാര്‍ത്ഥികള്‍ സാധാരണ പശ്ചാത്തലത്തില്‍ നിന്നുള്ളവരാണെന്നും അഴിമതിയിലോ കൊള്ളയടിക്കലിലോ ഏര്‍പ്പെടാത്തവരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.


Related News

Comments

No comments yet. Be the first to comment!

Leave a Comment