മലപ്പുറം: എസ്ഡിപിഐയുടെ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് തന്നോടല്ല അവരോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്ഡിപിഐയുടെ പിന്തുണ സംബന്ധിച്ച ചോദ്യത്തിന് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വോട്ടിനു വേണ്ടി എല്‍ഡിഎഫിന് അവസരവാദ നിലപാടില്ല. തത്വാധിഷ്ഠിത നിലപാടാണ് മുന്നണിയുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന് ആപത്തായതിനാലാണ് വര്‍ഗീയതയെ എല്‍ഡിഎഫ് എതിര്‍ക്കുന്നത്. 10 വര്‍ഷം വര്‍ഗീയ സംഘര്‍ഷം കേരളത്തില്‍ ഉണ്ടായില്ല. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എല്‍ഡിഎഫിന്. എല്ലാ വര്‍ഗീയതയെയും എല്‍ഡിഎഫ് എതിര്‍ക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ യുഡിഎഫ് ആരോപണം ഉന്നയിക്കുകയാണ്. അതിലൂടെ എന്തെങ്കിലും നേടാമെന്ന് വിചാരിക്കേണ്ട. ജനം ശരിയായ രീതിയില്‍ വിലയിരുത്തും. എല്ലാ വര്‍ഗീയ ശക്തികളോടും ഒരേ നിലപാടാണ്. ഒരു വര്‍ഗീയതയോടും ബന്ധമില്ല.
യുഡിഎഫ് പ്രചരിപ്പിക്കുന്നതുപോലെ, സിപിഎമ്മിന് ഏതെങ്കിലും വര്‍ഗീയ ശക്തികളുമായി ബന്ധമുണ്ടെന്ന് വരുത്താനാണ് ശ്രമം. എല്‍ഡിഎഫിനെ അതിനു കിട്ടില്ല. എത്രയോ കാലമായി വര്‍ഗീയതയോട് ഉറച്ച നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചിട്ടുള്ളത്. അതില്‍ മാറ്റമുണ്ടായിട്ടില്ല. കോണ്‍ഗ്രസ് അങ്ങനെയല്ല. കോലീബി സഖ്യവും ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സൗകര്യം ഒരുക്കിയതും ഓര്‍ക്കണം. കോണ്‍ഗ്രസിനെ പവിത്രീകരിക്കാനാണ് ശ്രമം. എല്ലാക്കാലവും വര്‍ഗീയതയ്‌ക്കെതിരെ നിലപാട് സ്വീകരിക്കുന്ന സിപിഎമ്മിനെ മോശക്കാരാക്കാന്‍ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കേരളം കൈവരിച്ച വികസന മുന്നേറ്റങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണോ അതോ അതിന് ഇടവേള വേണോ എന്ന് തീരുമാനിക്കുന്ന സാമൂഹിക തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം തിരൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് കേവലം രാഷ്ട്രീയ വിഷയം മാത്രമല്ലെന്നും സമഗ്ര വികസനവും സാമൂഹിക നീതിയും ഉറപ്പാക്കുന്ന കേരളത്തിനായുള്ള ചുവടുവെപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ട് കൊണ്ട് കേരളം കൈവരിച്ച മാറ്റങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങളുടെ ഫലമാണ്. പ്രഖ്യാപനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കിയ ശൈലിയാണ് സര്‍ക്കാരിന്റേത്. അടിസ്ഥാന സൗകര്യ വികസനത്തിലെ മുരടിപ്പ് മാറ്റി ദേശീയപാത, തുറമുഖം, ഐടി, വ്യാവസായിക മേഖലകളില്‍ കേരളം പുതിയ സാമ്പത്തിക ഘട്ടത്തിലേക്ക് കടന്നു. ഇത് കണക്കുകളില്‍ മാത്രമല്ല, ജനങ്ങളുടെ ജീവിതത്തിലും പ്രകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment