ജി സുധാകരന്‍ മത്സരിക്കുന്ന അമ്പലപ്പുഴയില്‍ പാര്‍ട്ടി ജാഗ്രത പുലര്‍ത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നിര്‍ദേശം നല്‍കി. ഭരണം ലഭിച്ചാലും അമ്പലപ്പുഴയില്‍ പരാജയം സംഭവിക്കുകയോ ഭൂരിപക്ഷം കുറയുകയോ ചെയ്താല്‍ അത് വലിയ തിരിച്ചടിയാകുമെന്ന് അദ്ദേഹം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി. കേഡര്‍ വോട്ടുകള്‍ മുഴുവനായി ഉറപ്പാക്കാന്‍ ശക്തമായ പ്രവര്‍ത്തനം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജി സുധാകരനെ പൂര്‍ണമായി തള്ളിക്കളയണമെന്ന നിലപാടില്‍ നിന്ന് സിപിഐഎം മെല്ലെ പിന്‍വാങ്ങുന്ന സൂചനകളും പുറത്തുവരുന്നു. പാര്‍ട്ടി കോട്ടകളില്‍ വിള്ളല്‍ സൃഷ്ടിച്ച് വോട്ടുകള്‍ നേടാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും, കേഡര്‍ വോട്ടുകള്‍ ഒരു ശതമാനവും ചോരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും എം.വി. ഗോവിന്ദന്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.
ജി സുധാകരന്റെ മത്സരം വര്‍ഗീയ ശക്തികളുടെ പിന്തുണയോടെയാണെന്ന വിലയിരുത്തലും യോഗത്തില്‍ ഉയര്‍ന്നു. ആര്‍എസ്എസിന്റെയും എസ്ഡിപിഐയുടെയും വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ശ്രമിക്കുന്നുവെന്നാരോപണവും ജില്ലാ നേതാക്കള്‍ ഉന്നയിച്ചു. സുധാകരനെ ചെറുക്കാന്‍ വമ്പന്‍ പ്രചാരണ പരിപാടികളാണ് സിപിഐഎം ആലോചിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment