നിയമസഭ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം ശക്തമാക്കി. പോളിംഗിന് ഇനി 12 ദിവസം മാത്രം ബാക്കി നില്‍ക്കെ, മുന്നണികള്‍ എല്ലാം ടോപ്പ് ഗിയറിലാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലക്കാട് പ്രചാരണത്തിന് തുടക്കം കുറിക്കും. നാളെ മലപ്പുറത്തും അദ്ദേഹം എത്തും. അടുത്ത വെള്ളിയാഴ്ച കണ്ണൂരിലെ ധര്‍മ്മടത്ത് പിണറായി വിജയന് വേണ്ടി വന്‍ താരനിര പ്രചാരണത്തിന് എത്തും. കമല്‍ ഹാസന്‍, പ്രകാശ് രാജ്, റിമ കല്ലിങ്കല്‍, റാപ്പര്‍ വേടന്‍ എന്നിവര്‍ പങ്കെടുക്കും.
യുഡിഎഫ് ക്യാമ്പില്‍ വി.ഡി. സതീശന്‍ ഇന്ന് തിരുവനന്തപുരത്ത് നൈറ്റ് റോഡ് ഷോ നടത്തും. വരും ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ പ്രചാരണത്തിന് എത്തും. ഇതിനകം തന്നെ രേവന്ത് റെഡ്ഡി, സച്ചിന്‍ പൈലറ്റ് എന്നിവര്‍ യുഡിഎഫിനായി രംഗത്തുണ്ട്.
എന്‍ഡിഎയ്ക്ക് ആവേശം പകരാന്‍ നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. തൃശൂരില്‍ റോഡ് ഷോ നടത്തുന്ന അദ്ദേഹം പാലക്കാട് റാലിയെ അഭിസംബോധന ചെയ്യും. ഏപ്രില്‍ 4ന് പാലയിലും തിരുവനന്തപുരത്തും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.
കൂടാതെ അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ്, എസ്. ജയശങ്കര്‍ എന്നിവരും വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് പ്രചാരണത്തിന് എത്തും.
Comments
No comments yet. Be the first to comment!
Leave a Comment