Sunday, July 19, 2026
Kerala News

മന്ത്രി വി.ശിവന്‍കുട്ടിയുടെ സംവാദ ക്ഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറി രാജീവ് ചന്ദ്രശേഖര്‍

മന്ത്രി വി.ശിവന്‍കുട്ടിയുടെ സംവാദ ക്ഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: മന്ത്രി വി.ശിവന്‍കുട്ടിയുടെ വികസന സംവാദ ക്ഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറി നേമത്തെ ബിജെപി സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍. മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് തയ്യാറെന്നാണ് പുതിയ വാദം. നേമം വികസന സംവാദത്തിന് തയ്യാറാണെന്ന ശിവന്‍കുട്ടിയുടെ വെല്ലുവിളിക്ക് പിന്നാലെയാണ് ബിജെപി അധ്യക്ഷന്‍ നിലപാട് മാറ്റിയത്.

ശിവന്‍കുട്ടി ജയിക്കാന്‍ തന്ത്രങ്ങള്‍ ഇറക്കുകയാണെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ രാജീവ് ചന്ദ്രശേഖറിന്റെ ആരോപണം. രാജീവ് എന്ന സിപിഎം മെമ്പറേ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി വിവാദം സൃഷ്ടിക്കാന്‍ നുണ പറയുകയാണ്. ലേബര്‍ വകുപ്പില്‍ നിന്ന് എല്ലാവരെയും ഇലക്ഷന്‍ കമ്മിറ്റിയുടെ ഉദ്യോഗസ്ഥരായി നിയമിച്ചു. കോണ്‍ഗ്രസ് ആണ് നാണം ഇല്ലാത്ത പാര്‍ട്ടി എന്നാണ് വിചാരിച്ചത് സിപിഎമ്മും , ശിവന്‍കുട്ടിയും അതിന് വെല്ലുവിളിയാകുന്നുവെന്നും സംസ്ഥാനത്ത് ഡീല്‍ ഇല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.

നേമത്തെ മുന്‍ ബിജെപി എംഎല്‍എയുടെയും നിലവിലെ എല്‍ഡിഎഫ് എംഎല്‍എയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ താരതമ്യം ചെയ്യാന്‍ ഏത് സമയത്തും സ്ഥലത്തും തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍, ശിവന്‍കുട്ടി തിരഞ്ഞെടുപ്പ് ജയിക്കാന്‍ നുണപ്രചരണങ്ങള്‍ നടത്തുകയാണെന്നും ലേബര്‍ വകുപ്പിലെ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മണ്ഡലത്തില്‍ വികസനമില്ലാത്തതിനാലാണ് എല്‍ഡിഎഫ് ഡീല്‍ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ധനവില കുറച്ച നടപടിയില്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച അദ്ദേഹം, സംസ്ഥാനത്തെ വാറ്റ് നികുതി കുറയ്ക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.


Related News

Comments

No comments yet. Be the first to comment!

Leave a Comment