Sunday, July 19, 2026
Kerala News

തിരുവനന്തപുരത്ത് വന്‍ ആയുധ ശേഖരം പിടികൂടി; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരത്ത് വന്‍ ആയുധ ശേഖരം പിടികൂടി; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് വന്‍ ആയുധശേഖരം പിടികൂടി. ബാലരാമപുരം പുത്രക്കാട് വാട്ടര്‍ ടാങ്കിന് സമീപം ചാക്കില്‍ കെട്ടിയ നിലയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്.

ആറ് വാളുകള്‍, രണ്ട് മഴു, വെട്ടുകത്തികള്‍, ഇരുമ്പ് ദണ്ഡ്, നാടന്‍ ബോംബുകള്‍ എന്നിവയാണ് ചാക്കില്‍ ഉണ്ടായിരുന്നത്. പായ് കൊണ്ട് മൂടി ഉപേക്ഷിച്ച നിലയിലായിരുന്നു ഇവ. സംഭവത്തില്‍ ബാലരാമപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നാല് മാസം മുന്‍പ് ഈ പ്രദേശത്ത് രണ്ട് സംഘങ്ങള്‍ തമ്മില്‍ വലിയ രീതിയിലുള്ള ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണോ ആയുധം ശേഖരിച്ചതിന് പിന്നിലെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബോംബും വാളുകളും കണ്ടെത്തിയത് പ്രദേശത്ത് കനത്ത ജാഗ്രതയ്ക്ക് കാരണമായിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment