Sunday, July 19, 2026
Kerala News

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പിആര്‍ഡി വാര്‍ത്താക്കുറിപ്പ് ഇറക്കിയ സംഭവം; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പിആര്‍ഡി വാര്‍ത്താക്കുറിപ്പ് ഇറക്കിയ സംഭവം; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വാര്‍ത്താക്കുറിപ്പ് ഇറക്കിയ സംഭവത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് (PRD) ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പ്രാഥമിക കണ്ടെത്തലിനെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ കളക്ടറാണ് നടപടിയെടുത്തത്.

യുഡിഎഫ് വ്യക്തിഹത്യ നടത്തുന്നുവെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.വി. സുമേഷിന്റെ പരാതി സംബന്ധിച്ചായിരുന്നു വിവാദമായ വാര്‍ത്താക്കുറിപ്പ് പിആര്‍ഡി പുറത്തിറക്കിയത്. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്ത് സ്ഥാനാര്‍ത്ഥിക്കായി പ്രചരണം നടത്തിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്തെത്തുകയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് അടിയന്തര നടപടി ഉണ്ടായത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment