Monday, August 3, 2026
Kerala News

മദ്യപിച്ച് വാഹനം ഓടിച്ച് അപകടം: നടൻ ബൈജു അറസ്റ്റിൽ; രക്ത പരിശോധനയ്ക്ക് സമ്മതിക്കാതെ ആശുപത്രിയിൽ സീൻ

മദ്യപിച്ച് വാഹനം ഓടിച്ച് അപകടം: നടൻ ബൈജു അറസ്റ്റിൽ; രക്ത പരിശോധനയ്ക്ക് സമ്മതിക്കാതെ ആശുപത്രിയിൽ സീൻ


തിരുവനന്തപുരം: മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടൻ ബൈജു അറസ്റ്റിൽ. തിരുവനന്തപുരം വെള്ളയമ്പലത്ത് അർദ്ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. കാർ കസ്റ്റഡിയിലെടുത്തതിനുശേഷം ബൈജുവിന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.


അമിതവേ​ഗതയിൽ എത്തിയ ബൈജുവിന്റെ കാർ റോഡിൽ ഉണ്ടായിരുന്ന ഒരു സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിടുകെയായിരുന്നു. തുടർന്ന് വൈദ്യുത പോസ്റ്റിലും ഇടിച്ചാണ് കാർ നിന്നത്. 


സംഭവത്തിൽ യാത്രക്കാരന് വലിയ പരിക്കില്ല. എന്നാൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ രണ്ട് വൈദ്യുത പോസ്റ്റുകളും തകർന്നിട്ടുണ്ട്. രാത്രിയിൽ കവടിയാറിൽ നിന്നും വെള്ളയമ്പലം മാനവിയം ഭാഗത്തേക്കാണ് ബൈജു കാറോടിച്ചു വന്നത്.


അപകടത്തിൽ ബൈജുവിന്റെ കാറിനു തകരാറ് സംഭവിക്കുകയും കാർ മുന്നോട്ട് എടുക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി. ആ സമയത്ത് മ്യൂസിയം പോലീസ് സംഭവസ്ഥലത്ത് എത്തുകയും ബൈജുവിനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. 


മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം നടൻ അമിതമായി മദ്യപിച്ചിട്ടുണ്ട് എന്ന് വ്യക്തമായതിന് പിന്നാലെ മെഡിക്കൽ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ രക്ത സാമ്പിളുകൾ അടക്കം എടുത്തിട്ടുള്ള പരിശോധനയ്ക്ക് നടൻ തയ്യാറായില്ല. ഇത് പോലീസും ബൈജുവും തമ്മിൽ ചെറിയ സംസാരത്തിന് ഇടയാക്കി.


നിയമപ്രകാരം ഒരാൾ രക്തസാമ്പുകൾ എടുക്കുവാൻ വിയോജിച്ചു കഴിഞ്ഞാൽ നിർബന്ധിച്ച് എടുക്കാൻ കഴിയില്ല. ആ സാഹചര്യത്തിൽ ആൽക്കഹോളിന്റെ സാന്നിധ്യം അറിയാൻ വേണ്ടിയുള്ള ടെസ്റ്റുകൾ മാത്രം നടത്തി മദ്യപിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

Related News

Comments

No comments yet. Be the first to comment!

Leave a Comment