മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യ ബിന്ദു മേനോന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം.രാജിയാവശ്യം ശക്തമാക്കി പ്രതിപക്ഷ യുവജന-മഹിളാ സംഘടനകള്‍. മുഖ്യമന്ത്രിയും CPIM നേതൃത്വവും കെ ബി ഗണേഷ് കുമാറിനോട് ഇന്ന് സംസാരിച്ചേക്കും. ആരോപണങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണ് എല്‍ഡിഎഫ് നേത്യത്വം.
അതേസമയം, ഗണേഷ് കുമാറിനെതിരെ ബിന്ദു മേനോനും കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണനും നല്‍കിയ പരാതികളില്‍ ഇതുവരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകാത്തത് വലിയ വിവാദത്തിന് വഴിതെളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതും പോലീസിന്റെ മെല്ലെപ്പോക്കും സര്‍ക്കാരിനെതിരായ പ്രധാന രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. ഇത്തരം വിവാദങ്ങള്‍ പുകയുന്നതിനിടെ ഇന്ന് രാവിലെ 10 മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഗണേഷ് കുമാര്‍ പങ്കെടുക്കുന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ വ്യാപിപ്പിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ തീരുമാനം.
Comments
No comments yet. Be the first to comment!
Leave a Comment