തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സിനിമ മേഖലയില്‍ ലൈംഗീക പീഡനങ്ങള്‍ ഉള്‍പ്പടെയുള്ള അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ സൗകര്യമൊരുക്കി അന്വേഷണ സംഘം. അതിജീവിതമാര്‍ക്ക് പരാതികള്‍ അറിയിക്കാന്‍ പ്രത്യേക നമ്പറും മെയില്‍ ഐഡിയുമാണ് അന്വേഷണ സംഘം പങ്കുവച്ചിരിക്കുന്നത്.
ഡി.ഐ.ജി അജിത ബീഗത്തിന്റെ മെയില്‍ ഐഡിയും ഓഫിസിലെ ഫോണ്‍ നമ്പറുമാണ് പരാതി അറിയിക്കാനായി നല്‍കിയിരിക്കുന്നത്. 0471 2330768 എന്ന നമ്പറിലോ digtvmrange.pol@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലൂടെയോ പരാതികള്‍ അറിയാക്കാം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയവര്‍ക്കോ അല്ലാത്ത ആരെങ്കിലും ഉണ്ടെങ്കിലോ പരാതി അറിയിക്കാം. കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയവര്‍ പരാതി നല്‍കാന്‍ തയാറാകുന്നില്ലെന്നാണ് വിവരം.
മൊഴി നല്‍കയവരെ സമീപിച്ചുവെങ്കിലും നടപടികളുമായി മുന്നോട്ട് പോകാന്‍ ആരും തയാറായില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് രഹസ്യമായി പരാതി നല്‍കാന്‍ പ്രത്യേക ഫോണ്‍ നമ്പറും മെയില്‍ ഐഡിയും ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം.
Kerala
News
സിനിമയിലെ അതിക്രമങ്ങള്‍ അറിയിക്കാം: ഫോണ്‍ നമ്പറും മെയില്‍ ഐഡിയും പങ്കുവെച്ച് അന്വേഷണ സംഘം
Comments
No comments yet. Be the first to comment!
Leave a Comment