ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട വരവ്‌ചെലവ് കണക്കിലെ ക്രമക്കേട് വിവാദത്തില്‍ പ്രതികരണവുമായി അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. വിവാദത്തിന് പിന്നില്‍ ചില ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്നും സത്യാവസ്ഥ ഏതായാലും ഒരുദിവസം പുറത്തുവരുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് വര്‍ഷമായി ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ ശബരിമലയില്‍ മണ്ഡല-മകരവിളക്ക് മഹോത്സവം മാതൃകാപരമായി വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും അത് ആരും ചര്‍ച്ച ചെയ്യാതെ വിവാദങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ചില ഉദ്യോഗസ്ഥരുടെ പിഴവുകള്‍ക്കുപോലും തങ്ങള്‍ക്കാണ് പേര്ദോഷമുണ്ടാകുന്നതെന്നും പി.എസ്. പ്രശാന്ത് കുറിച്ചു.
ശബരിമല ശ്രീധര്‍മ്മശാസ്താവാണ് സാക്ഷി; വസ്തുതകള്‍ ഒരുനാള്‍ പുറത്തുവരുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും പി.എസ്. പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment