തിരുവല്ല: തിരുവല്ലയിലെ സ്പായില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നില്‍ ഗുണ്ടാപ്പിരിവാണെന്ന് പ്രാഥമിക നിഗമനത്തില്‍ പോലീസ്. സ്ഥാപനത്തില്‍ നിന്ന് 50,000 രൂപ ആവശ്യപ്പെട്ട് എത്തിയ പ്രതികള്‍, പണം ലഭിക്കാതെ വന്നതോടെയാണ് ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തില്‍ ആറ് പ്രതികളും നിലവില്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഒളിവില്‍ കഴിഞ്ഞിരുന്ന കിരണ്‍ തോമസ്, സാജന്‍ തോമസ് എന്നിവര്‍ കഴിഞ്ഞ രാത്രി സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ഇവര്‍ ബംഗളൂരുവില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായാണ് സൂചന. മറ്റ് നാല് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.
സംഭവത്തിന് പിന്നില്‍ ക്വട്ടേഷനാണെന്ന ആരോപണം സ്ഥാപന ഉടമ ഉയര്‍ത്തിയിരുന്നെങ്കിലും, ഗുണ്ടാപ്പിരിവാണ് പ്രധാന കാരണമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. എങ്കിലും ക്വട്ടേഷന്‍ അടക്കമുള്ള മറ്റ് സാധ്യതകള്‍ പോലീസ് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല. കേസുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള ഒരാളെക്കൂടി പിടികൂടാനുണ്ട്. ഇക്കഴിഞ്ഞ ഒന്നാം തീയതി ഉച്ചയോടെയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. അതിജീവിതയുടെ സഹപ്രവര്‍ത്തകയുടെ പങ്കിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Comments
No comments yet. Be the first to comment!
Leave a Comment