Wednesday, July 22, 2026
Kerala News

ദീപക് ആത്മഹത്യ കേസ്; ഷിംജിത മുസ്തഫയ്ക്ക് ജാമ്യം

ദീപക് ആത്മഹത്യ കേസ്; ഷിംജിത മുസ്തഫയ്ക്ക് ജാമ്യം




അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി യു. ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ഷിംജിത 21 ദിവസമായി റിമാന്‍ഡിലാണെന്നും, ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ ലഭിക്കുന്നതുവരെ റിമാന്‍ഡില്‍ തുടരേണ്ടതില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അന്വേഷണത്തില്‍ പ്രതി സഹകരിക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

അതേസമയം, ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതില്‍ ഷിംജിതയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കി. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ച അന്വേഷണസംഘം ജാമ്യത്തെ ശക്തമായി എതിര്‍ത്തു. ഷിംജിതയുടെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ ലഭിക്കുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment