Wednesday, July 22, 2026
Kerala News

മാനന്തവാടിയില്‍ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി അറസ്റ്റില്‍

മാനന്തവാടിയില്‍ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി അറസ്റ്റില്‍


കോഴിക്കോട്: വയനാട് ജില്ലയിലെ മാനന്തവാടിയില്‍ നാല് വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

പടിഞ്ഞാറത്തറ സ്വദേശി ജിഹാസാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഏഴാം തീയതി രാത്രി കമ്മന പുലിക്കാട് പ്രദേശത്തെ ഒരു വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയ പ്രതി, പിന്നീട് തരുവണ പാലിയണ എന്ന സ്ഥലത്ത് കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment