Wednesday, July 22, 2026
Kerala News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവം; അഭിഭാഷക ദീപ ജോസഫിന് സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനം

 രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവം; അഭിഭാഷക ദീപ ജോസഫിന് സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനം



രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ ആദ്യ പരാതിക്കാരിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച കേസില്‍ പ്രതിയായ അഭിഭാഷക ദീപ ജോസഫിനെ സുപ്രീംകോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. പരാതിക്കാരിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ വിമര്‍ശനം.

നിങ്ങള്‍ ഒരു അഭിഭാഷകയല്ലേ, ഇത്തരം പോസ്റ്റുകള്‍ ഇടുന്നത് ശരിയാണോയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. എന്താണ് എഴുതിയതെന്ന് ഇവിടെ വായിക്കണോ എന്നും കോടതി ചോദ്യം ഉയര്‍ത്തി. പരാതിക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞ കാര്യങ്ങളാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതെന്നായിരുന്നു ദീപ ജോസഫിന്റെ മറുപടി. എന്നാല്‍, ഭര്‍ത്താവ് പറഞ്ഞത് കേട്ട് എല്ലാം പൊതുവേദിയില്‍ എഴുതാമോയെന്നായിരുന്നു കോടതിയുടെ തിരിച്ചടി.

ഇതിനിടെ, ദീപ ജോസഫിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ദീപ ജോസഫ് സൈബര്‍ വെട്ടുകിളി കൂട്ടത്തിന്റെ നേതാവാണെന്നും, സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഫേസ്ബുക്ക് പോസ്റ്റുകളുടെ വിവര്‍ത്തനം വളച്ചൊടിച്ചതായും പരാതിക്കാരി ആരോപിച്ചു


Related News

Comments

No comments yet. Be the first to comment!

Leave a Comment