Wednesday, July 22, 2026
India News

ഔദ്യോഗിക ചടങ്ങുകളില്‍ ഇനി വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളില്‍ ഇനി വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി:  രാജ്യത്തെ ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ദേശീയഗീതത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ സുപ്രധാന തീരുമാനം. ദേശീയപതാക ഉയര്‍ത്തുന്ന ചടങ്ങുകള്‍, രാഷ്ട്രപതിയുടെ സന്ദര്‍ശനം, രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ ഔദ്യോഗിക പരിപാടികളില്‍ ഇനി വന്ദേമാതരം നിര്‍ബന്ധമായും ആലപിക്കണം. ഗവര്‍ണര്‍മാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്.

ആറ് ചരണങ്ങളുള്ള, മൂന്ന് മിനിറ്റ് പത്ത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വന്ദേമാതരത്തിന്റെ പതിപ്പാണ് ചടങ്ങുകളില്‍ ആലപിക്കേണ്ടതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ദേശീയ ഗാനവും (ജനഗണമന) ദേശീയഗീതവും (വന്ദേമാതരം) ഒരേ ചടങ്ങില്‍ വരുന്നുണ്ടെങ്കില്‍ വന്ദേമാതരം ആദ്യം ആലപിക്കണം. വന്ദേമാതരം ആലപിക്കുന്ന സമയത്ത് സദസ്സിലുള്ളവര്‍ ആദരസൂചകമായി എഴുന്നേറ്റു നില്‍ക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്‌കൂള്‍ അസംബ്ലികളിലും വന്ദേമാതരം ആലപിക്കേണ്ട ചടങ്ങുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, സിനിമകളിലോ ഡോക്യുമെന്ററികളിലോ ദേശീയഗീതം ഭാഗമായി വരുന്നുണ്ടെങ്കില്‍ പ്രേക്ഷകര്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ദേശീയ ഗാനത്തെയോ ഗീതത്തെയോ തടസ്സപ്പെടുത്തുകയോ അനാദരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment