Wednesday, July 22, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള: ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

 ശബരിമല സ്വര്‍ണക്കൊള്ള: ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി


ന്യൂഡല്‍ഹി/തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇക്കാര്യത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നും ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

താന്‍ അയ്യപ്പഭക്തനാണെന്നും സ്വര്‍ണക്കൊള്ളയില്‍ യാതൊരു പങ്കുമില്ലെന്നുമാണ് ഗോവര്‍ധന്‍ ജാമ്യാപേക്ഷയില്‍ വാദിച്ചിരുന്നത്. എന്നാല്‍ കേസിന്റെ ഗൗരവം കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്.

അതേസമയം, ശബരിമലയിലെ കട്ടിളപ്പാളികളുടെ സാംപിളുകള്‍ വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനുള്ള നടപടികള്‍ പ്രത്യേക അന്വേഷണ സംഘം ആരംഭിക്കും. നിലവിലുള്ള പാളികള്‍ യഥാര്‍ത്ഥമാണോയെന്നതില്‍ കൂടുതല്‍ വ്യക്തത നേടുന്നതിനായി മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിന് കീഴിലുള്ള നാഷണല്‍ ലാബില്‍ പരിശോധന നടത്താനാണ് നീക്കം.

കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര്‍, എന്‍. വാസു എന്നിവരുടെ ജാമ്യാപേക്ഷകള്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും


Related News

Comments

No comments yet. Be the first to comment!

Leave a Comment