Wednesday, July 22, 2026
Kerala News

വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം വേണം; സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്താന്‍ ആശമാര്‍

വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം വേണം; സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്താന്‍ ആശമാര്‍

തിരുവനന്തപുരം: ആശ സമരത്തിന്റെ ഒന്നാം വാര്‍ഷികമായ ഇന്ന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

ഓണറേറിയം 21,000 രൂപയായി ഉയര്‍ത്തുക, 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യമായി നല്‍കുക, പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. 266 ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ രാപ്പകല്‍ സമരം കഴിഞ്ഞ നവംബര്‍ ഒന്നിനാണ് ആശമാര്‍ അവസാനിപ്പിച്ചത്.

ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്ന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കുമെന്ന വാഗ്ദാനം നല്‍കിയിരുന്നുവെന്നും സംഘടന ഓര്‍മ്മിപ്പിച്ചു.

 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാരിന് ഇനിയും സമയം ഉണ്ടെന്നും, അത് നടപ്പായില്ലെങ്കില്‍ ശക്തമായ തീരുമാനങ്ങളിലേക്ക് നീങ്ങുമെന്നും ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment