Wednesday, July 22, 2026
Kerala News

ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം പേജ് മരവിപ്പിച്ചു

ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം പേജ് മരവിപ്പിച്ചു

സിപിഐഎം സംസ്ഥാന മുഖപത്രമായ ദേശാഭിമാനിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് മുന്നറിയിപ്പുകളില്ലാതെ മെറ്റ മരവിപ്പിച്ചു. പേജ് നീക്കം ചെയ്തതിന്റെ കൃത്യമായ കാരണം വ്യക്തമാക്കാന്‍ മെറ്റ തയ്യാറായിട്ടില്ലെന്ന് ദേശാഭിമാനി മാനേജ്മെന്റ് അറിയിച്ചു. മെറ്റയുടെ നയങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങളൊന്നും പങ്കുവെച്ചിട്ടില്ലെന്നും, നടപടിക്ക് മുന്‍പായി കാരണം കാണിക്കല്‍ നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ഫോളോവേഴ്സും നിരവധി പോസ്റ്റുകളുമുള്ള പ്രധാന പേജ് തിരികെ ലഭിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനൊപ്പം, വാര്‍ത്തകള്‍ വായനക്കാരിലേക്ക് എത്തിക്കാന്‍ ദേശാഭിമാനി താല്‍ക്കാലികമായി പുതിയ ഇന്‍സ്റ്റഗ്രാം പേജ് ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെയും അമേരിക്കയെയും നിരന്തരം വിമര്‍ശിച്ചതാണോ ഈ നടപടിക്ക് പിന്നിലെന്ന് ദേശാഭിമാനി സംശയം പ്രകടിപ്പിച്ചു. പുതിയ വ്യാപാര കരാര്‍ കര്‍ഷകര്‍ക്കും വ്യവസായ മേഖലയ്ക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പത്രം തുടര്‍ച്ചയായി റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. അമേരിക്കയ്ക്ക് മുന്‍പില്‍ ഇന്ത്യ രാഷ്ട്രീയമായി കീഴടങ്ങുകയാണെന്നതടക്കമുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ ദേശാഭിമാനി ഉന്നയിച്ചിരുന്നു. ഈ നിലപാടുകള്‍ മൂലമുള്ള രാഷ്ട്രീയ സമ്മര്‍ദ്ദമാണോ മെറ്റയുടെ നടപടിക്ക് പിന്നിലെന്നാണ് പത്രം ഉയര്‍ത്തുന്ന പ്രധാന ചോദ്യം. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ തടയാനുള്ള നീക്കമാണിതെന്നും ഇതിനെതിരെ ശക്തമായി മുന്നോട്ട് പോകുമെന്നും ദേശാഭിമാനി പ്രതികരിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment