Wednesday, July 22, 2026
India News

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ക്ക് വീണ്ടും ശാസ്ത്രീയ പരിശോധന; ഹൈക്കോടതി നിര്‍ദേശം

 ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ക്ക് വീണ്ടും ശാസ്ത്രീയ പരിശോധന; ഹൈക്കോടതി നിര്‍ദേശം


കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ക്ക് വീണ്ടും ശാസ്ത്രീയ പരിശോധന നടത്താന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. സാമ്പിളുകള്‍ എടുത്ത് വീണ്ടും പരിശോധന നടത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) കോടതി അനുമതി നല്‍കി. നേരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ (VSSC) നടത്തിയ പരിശോധനയില്‍ വ്യക്തത ലഭിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ സുപ്രധാന ഇടപെടല്‍.

മുംബൈയിലെ ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിലാണ് (BARC) ഇനി ശാസ്ത്രീയ പരിശോധന നടത്തുക. കേസിന്റെ അടുത്ത പരിഗണന ഫെബ്രുവരി 19ന് നടക്കും. അടച്ചിട്ട മുറിയിലായിരുന്നു ഹൈക്കോടതി കേസ് പരിഗണിച്ചത്.

ശാസ്ത്രീയ പരിശോധനാ ഫലങ്ങളാണ് കേസില്‍ നിര്‍ണായകമാകുകയെന്ന് കോടതി വ്യക്തമാക്കി. സ്വര്‍ണപ്പാളികളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം സംഭവിച്ചിട്ടുണ്ടോയെന്നും, പാളികളില്‍ എത്രത്തോളം സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്നുമുള്ള ശാസ്ത്രീയ തെളിവുകള്‍ ഉറപ്പാക്കുന്നതിനാണ് വീണ്ടും പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് 256 സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. വിഷയത്തില്‍ വളരെ സമഗ്രമായ റിപ്പോര്‍ട്ടാണ് എസ്‌ഐടി സംഘം കോടതിയില്‍ സമര്‍പ്പിച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment