Wednesday, July 22, 2026
Kerala News

ബാധ ഒഴിപ്പിക്കുമെന്ന പേരില്‍ 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒളിവിലായിരുന്ന ജ്യോത്സ്യന്‍ അറസ്റ്റില്‍

 ബാധ ഒഴിപ്പിക്കുമെന്ന പേരില്‍ 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒളിവിലായിരുന്ന ജ്യോത്സ്യന്‍ അറസ്റ്റില്‍


കൊല്ലം: ബാധ ഒഴിപ്പിക്കുമെന്ന വ്യാജേന 16 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജ്യോത്സ്യന്‍ മുരാരി തന്ത്രി അറസ്റ്റില്‍. പുത്തൂര്‍ വെണ്ടാര്‍ സ്വദേശിയായ രാജന്‍ ബാബുവിനെയാണ് (മുരാരി തന്ത്രി) പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

ബാധ ഒഴിപ്പിക്കാനായി അമ്മയോടൊപ്പം എത്തിയ പെണ്‍കുട്ടിയെ പൂജയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് അമ്മയെ പുറത്തിരുത്തിയ ശേഷം രാജന്‍ ബാബു മുറിക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലമായി കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

ഭയന്ന പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് മുറിക്ക് പുറത്തേക്ക് ഓടിയതോടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. അതിനിടയില്‍ പ്രതി വീട്ടിന്റെ പിന്‍വാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പുത്തൂര്‍ പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഒളിവില്‍ പോയ രാജന്‍ ബാബുവിനെ പിന്നീട് ഭരണിക്കാവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment