ന്യൂഡല്‍ഹി: പാര്‍ലമെന്ററി നിയമങ്ങള്‍ പ്രകാരം പ്രതിപക്ഷ നേതാവ് ഒരു നിഴല്‍ പ്രധാനമന്ത്രിയാണെന്ന് കോണ്‍ഗ്രസ് എംപി കെ. സി. വേണുഗോപാല്‍ പറഞ്ഞു. യുഎസ്-ഇന്ത്യ വ്യാപാര കരാറിനെ കുറിച്ച് പ്രതിപക്ഷ നേതാവിന് സ്പീക്കറോട് ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അതിന് പോലും അവസരം നിഷേധിക്കപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ നേതാവിനെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും, സഭയില്‍ പ്രതിപക്ഷത്തിന് ഇടമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷത്തോടുള്ള ഇത്തരത്തിലുള്ള സമീപനം മുമ്പ് ഒരിക്കലും കണ്ടിട്ടില്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ ബ്ലാക്ക്മെയില്‍ ചെയ്ത് ഇന്ത്യയെ കീഴടക്കിയ കരാറാണെന്നും കെ. സി. വേണുഗോപാല്‍ ആരോപിച്ചു. ഒരു കരാര്‍ ഒപ്പുവയ്ക്കുമ്പോള്‍ ഇരുരാജ്യങ്ങള്‍ക്കും ഗുണമുണ്ടാകണമെന്നും, എന്നാല്‍ നിലവിലെ കരാറില്‍ ഇന്ത്യക്ക് യാതൊരു ഗുണവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരെയും സാധാരണ ജനങ്ങളെയും ദോഷകരമായി ബാധിക്കുന്ന കരാറാണിതെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment