Wednesday, July 22, 2026
Kerala News

നിയമസഭ തിരഞ്ഞെടുപ്പ്: 75 വയസ് കഴിഞ്ഞവര്‍ മത്സരിക്കണ്ടെന്ന് എഐസിസി

നിയമസഭ തിരഞ്ഞെടുപ്പ്: 75 വയസ് കഴിഞ്ഞവര്‍ മത്സരിക്കണ്ടെന്ന് എഐസിസി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 75 വയസ് കഴിഞ്ഞവര്‍ മത്സരിക്കേണ്ടെന്ന് എഐസിസി. 75 വയസ് പിന്നിട്ടവര്‍ക്ക് ഇക്കുറി സീറ്റ് നല്‍കില്ലെന്നാണ് തീരുമാനം. ഇതോടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ എം.എം. ഹസന്‍, പാലോട് രവി, എം.എ. വാഹിദ് തുടങ്ങിയ പ്രമുഖര്‍ക്ക് മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കേണ്ടി വരും. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കി പാര്‍ട്ടിയെ അടിത്തട്ടില്‍ ശക്തിപ്പെടുത്തുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഹൈക്കമാന്‍ഡിന്റെ ഈ നീക്കം.

അതേസമയം, സംഘടനാപരമായ സാഹചര്യങ്ങള്‍ പരിഗണിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് മാത്രം ഈ പ്രായപരിധിയില്‍ ഇളവ് നല്‍കിയേക്കും. പട്ടികയില്‍ 50 ശതമാനമെങ്കിലും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവയ്ക്കണമെന്നാണ് എഐസിസിയുടെ താല്പര്യം.


Related News

Comments

No comments yet. Be the first to comment!

Leave a Comment