തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ സ്ഥാനാർത്ഥിയാകുമെന്ന ശക്തമായ സൂചന നൽകി കെ. സുധാകരൻ എംപി. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ ഹൈക്കമാൻഡ് തനിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ഇക്കാര്യം രാഹുൽ ഗാന്ധിയെ നേരിട്ട് അറിയിച്ചതായും സുധാകരൻ വ്യക്തമാക്കി. പ്രചാരണ പരിപാടികൾ ആരംഭിക്കാനുള്ള പ്രാഥമിക നീക്കങ്ങൾ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
സുധാകരന് പുറമെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശും വടക്കൻ കേരളത്തിൽ നിന്നുള്ള മറ്റ് രണ്ട് എംപിമാരും നിയമസഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ സിറ്റിങ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. സ്ഥാനാർഥി പട്ടികയിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും തന്റെ പേര് ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് സുധാകരൻ.
അതേസമയം, അടൂർ പ്രകാശിന്റെ സ്ഥാനാർത്ഥിത്വത്തെ ശബരിമല വിവാദം പ്രതികൂലമായി ബാധിച്ചേക്കുമെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു. എംപിമാർ മത്സരിക്കുന്ന വിഷയത്തിൽ സംസ്ഥാന നേതൃത്വവും ഹൈക്കമാൻഡും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ മാത്രമേ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച ഔദ്യോഗികമായ ചിത്രം വ്യക്തമാവുകയുള്ളൂ.
Comments
No comments yet. Be the first to comment!
Leave a Comment