Wednesday, July 22, 2026
Kerala News

സൂരജ് ലാമയുടെ മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനല്‍കും

സൂരജ് ലാമയുടെ മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനല്‍കും

കൊച്ചി കളമശേരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനല്‍കും. കളമശേരി മെഡിക്കല്‍ കോളേജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശമുണ്ട്. പൊലീസിന് ഗുരുതര വീഴ്ച് സംഭവിച്ചു എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. നെടുമ്പാശേരി SHO നേരിട്ട് കോടതിയില്‍ ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കാനാണ് നിര്‍ദേശം.

ഹൈദരാബാദില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം ലാമയുടേത് എന്ന് സ്ഥിരീകരിച്ചിരുന്നു. കൊച്ചിയില്‍ തന്നെ മൃതദേഹം സംസ്‌കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. കുവൈത്തില്‍ നിന്ന് ഒക്ടോബറില്‍ കൊച്ചിയിലേക്ക് ഡിപ്പോര്‍ട്ട് ചെയ്തതാണ് സൂരജ് ലാമയെ.കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സൂരജ് ലാമ കൊച്ചിയില്‍ എത്തിയത്.

സൂരജ് ലാമയെ കണ്ടെത്താന്‍ കോടതി ഇടപെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment