Wednesday, July 22, 2026
Kerala News

പത്മവിഭൂഷണ്‍ സ്വീകരിക്കല്‍ പാര്‍ട്ടി നിലപാട് അനുസരിച്ച്: വി.എസ്. കുടുംബം

പത്മവിഭൂഷണ്‍ സ്വീകരിക്കല്‍ പാര്‍ട്ടി നിലപാട് അനുസരിച്ച്: വി.എസ്. കുടുംബം



വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി അനുവദിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കണമോയെന്നത് പാര്‍ട്ടി നിലപാടിന് അനുസരിച്ചായിരിക്കും തീരുമാനിക്കുകയെന്ന് കുടുംബം വ്യക്തമാക്കി. സിപിഐഎമ്മിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് വി.എസിന്റെ മകനായ വി.എ. അരുണ്‍കുമാര്‍ അറിയിച്ചു.

പുരസ്‌കാരം സ്വീകരിക്കില്ലെന്ന് കുടുംബം ഇതുവരെ പറഞ്ഞിട്ടില്ലെന്നും, ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള പ്രതികരണം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അരുണ്‍കുമാര്‍ വ്യക്തമാക്കി. വിഷയത്തില്‍ കുടുംബത്തിന്റെ തീരുമാനത്തിനനുസരിച്ചായിരിക്കും നിലപാടെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ക്കും ഒപ്പം നില്‍ക്കുന്ന രീതിയിലായിരിക്കും കുടുംബത്തിന്റെ അന്തിമ തീരുമാനമെന്ന് അരുണ്‍കുമാര്‍ വ്യക്തമാക്കി. ഔദ്യോഗിക പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ സമീപനങ്ങളുണ്ടായിരുന്നുവെന്നും, ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ ആ മൂല്യങ്ങള്‍ക്കും പാര്‍ട്ടി തീരുമാനങ്ങള്‍ക്കും വി.എസ്. എല്ലായ്‌പ്പോഴും ഉറച്ച പിന്തുണ നല്‍കിയിരുന്നുവെന്നും കുറിപ്പില്‍ പറഞ്ഞു.

വി.എസ്. അച്യുതാനന്ദന് ജനഹൃദയങ്ങളില്‍ ലഭിച്ചിരിക്കുന്ന സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് കുടുംബം വിശ്വസിക്കുന്നുവെന്നും, ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്ന സ്നേഹത്തിനും ആദരവിനും നന്ദിയുണ്ടെന്നും അരുണ്‍കുമാര്‍ അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment