തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 90 ദിവസം പിന്നിട്ടിട്ടും പ്രാഥമിക കുറ്റപത്രം പോലും സമര്‍പ്പിക്കാതെയാണ് പ്രതികള്‍ ഒരോരുത്തരായി ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിഷേധം നടത്തിയ ശേഷം സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം പുറത്തുവന്ന് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സതീശന്റെ പ്രതികരണം. അന്വേഷണം മരവിപ്പിച്ച സാഹചര്യത്തിലാണ് പ്രതികളെ ജയിലില്‍ നിന്ന് പുറത്തിറക്കുന്നതെന്നും ഇത് അത്യന്തം ഗുരുതരമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് പേര്‍ ഇതിനകം ജയിലില്‍ നിന്ന് പുറത്തിറങ്ങിയതായും അടുത്തതായി ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് പുറത്തിറങ്ങാന്‍ പോകുന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കളായ മൂന്ന് പേരും ജാമ്യത്തിലൂടെ പുറത്തുവരുമെന്ന നിലയിലേക്കാണ് അന്വേഷണം നീങ്ങുന്നതെന്നും, അതിനായി പ്രാഥമിക കുറ്റപത്രം പോലും നല്‍കാതെ അന്വേഷണം വൈകിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment