Wednesday, July 22, 2026
Kerala News

ബേപ്പൂരില്‍ പി.വി. അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

 ബേപ്പൂരില്‍ പി.വി. അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്


കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ പി.വി. അന്‍വര്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. ബേപ്പൂരില്‍ പി.വി. അന്‍വര്‍ പ്രചാരണം ആരംഭിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സണ്ണി ജോസഫ് ഈ സ്ഥിരീകരണം നടത്തിയത്. ബേപ്പൂര്‍ എംഎല്‍എയായി പി.വി. അന്‍വര്‍ വിജയിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പി.വി. അന്‍വര്‍ ഇതിനകം തന്നെ മണ്ഡലത്തില്‍ അനൗപചാരിക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ലീഗ് നേതാവ് എം.സി. മായിന്‍ ഹാജി ഉള്‍പ്പെടെയുള്ള മണ്ഡലത്തിലെ പ്രമുഖരെ നേരില്‍ കണ്ടാണ് അന്‍വര്‍ പിന്തുണ തേടുന്നത്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ പി.വി. അന്‍വറിലൂടെ ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്.

ഭരണവിരുദ്ധ വികാരം ശക്തമായാല്‍ അതിന്റെ പ്രതിഫലം കാണുന്ന മണ്ഡലമായിരിക്കും ബേപ്പൂരെന്നും, അതു രാഷ്ട്രീയമായി മുതലെടുക്കാന്‍ അന്‍വറിന് കഴിയുമെന്നുമാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് 28,747 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബേപ്പൂരില്‍ വിജയിച്ചത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് മണ്ഡലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാനായിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment