Tuesday, August 4, 2026
Kerala News

തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ദുരിതം വിതച്ച വയനാട്ടില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യവാനെ കാത്ത് കേരളം

തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ദുരിതം വിതച്ച വയനാട്ടില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യവാനെ കാത്ത് കേരളം


തിരുവനന്തപുരം: ഈ വര്‍ഷത്തെ തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി വിറ്റത് മണ്ണിടിച്ചില്‍ ദുരിതം വിതച്ച വയനാട് ജില്ലയില്‍. എസ്.ജെ ലക്കി സെന്റര്‍ പനമരം ഹോള്‍സെയില്‍ കൊടുത്ത ബത്തേരിയിലെ എന്‍.ജി.ആര്‍ ലോട്ടറീസില്‍ നിന്ന് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. TG 434222 (WAYANADU) എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. വയനാട്ടിലെ എസ്.ജെ ലക്കി സെന്ററില്‍ ജിനീഷ് എന്ന ഏജന്റ് വിറ്റ ടിക്കറ്റാണ് ആദ്യ സമ്മാനം നേടിയത്.

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലുള്ളത്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ നേടിയ ടിക്കറ്റുകള്‍ TD 281025, TJ 123040,TJ 201260, TB 749816,TH 111240,TH 612456,TH 378331,TE 349095,TD 519261,TH 714520,TK 124175,TJ 317658,TA 507676,TH 346533,TE 488812,TJ 432135,TE 815670,TB 220261,TJ 676984,TE 340072 എന്നീ ടിക്കറ്റുകള്‍ക്കാണ്.

Related News

Comments

No comments yet. Be the first to comment!

Leave a Comment