Wednesday, July 22, 2026
Kerala News

നിയമസഭയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി വി. ശിവന്‍കുട്ടി

 നിയമസഭയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി വി. ശിവന്‍കുട്ടി


നിയമസഭയില്‍ പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി. സഭയില്‍ പ്രതിഷേധത്തിന്റെ പേരില്‍ പ്രതിപക്ഷം മന്ത്രിമാരെ അസഭ്യം പറയുകയാണെന്ന് മന്ത്രി ആരോപിച്ചു. പ്രതിഷേധം നടത്തുന്നത് അംഗീകരിക്കാമെങ്കിലും അത് മന്ത്രിമാര്‍ക്ക് നേരെയാകരുതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധം നടത്തുകയും ചെയ്യുന്നത് മനസിലാക്കാമെങ്കിലും, നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പോലുള്ള പരാമര്‍ശങ്ങള്‍ എന്തിനാണെന്ന് മന്ത്രി ചോദിച്ചു. റോജി എം. ജോണ്‍ എംഎല്‍എയുടെ പേര് ഉള്‍പ്പെടെ എടുത്തുപറഞ്ഞുകൊണ്ടാണ് മന്ത്രി സഭയില്‍ പ്രതികരിച്ചത്.

തങ്ങളെ വിരട്ടാന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും, മന്ത്രിമാരെ ലക്ഷ്യമാക്കി അസഭ്യം പറയാനും ഭീഷണിപ്പെടുത്താനും വരരുതെന്നും ശിവന്‍കുട്ടി പറഞ്ഞു. തങ്ങളാരും ഓട് പൊളിച്ച് നിയമസഭയില്‍ എത്തിയവരല്ലെന്നും, ജനങ്ങള്‍ തിരഞ്ഞെടുത്താണ് മന്ത്രിമാര്‍ സഭയിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ണക്കൊള്ളക്കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളും മന്ത്രി ഇന്നും ആവര്‍ത്തിച്ചു. സ്വര്‍ണക്കള്ളന്‍ ആരാണെന്നും, സോണിയാ ഗാന്ധിയെ സമീപിച്ചത് ആരാണെന്നും, ബ്രേസ്ലെറ്റ് വാങ്ങിയതടക്കമുള്ള കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാമെന്നുമാണ് മന്ത്രി ആരോപിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment