Wednesday, July 22, 2026
India News

ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാൻ; പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഐസിസി

ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാൻ; പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഐസിസി

ദുബായ് : ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന പാക്കിസ്ഥാന്റെ പ്രഖ്യാപനത്തിൽ നിലപാടറിയിച്ച് ഐസിസി. തീരുമാനത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകി.

ലോകകപ്പിൽ നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ - പാക്കിസ്ഥാൻ ഗ്രൂപ്പ് മത്സരം ബഹിഷ്‌കരിക്കാൻ പാക്ക് സർക്കാർ തീരുമാനിച്ചത്. എന്നാൽ, കായിക രംഗത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കുന്ന ഈ നടപടി അംഗീകരിക്കാനാവില്ലെന്നും ഇതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) നേരിടേണ്ടി വരുമെന്നും വ്യക്തമാക്കിയാണ് ഐസിസി രം​ഗത്തെത്തിയത്.

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകർക്ക് നിരാശയുണ്ടാക്കുന്നതാണ് പാക്കിസ്ഥാന്റെ ഈ നിലപാടെന്ന് ഐസിസി ചൂണ്ടിക്കാട്ടി. ടൂർണമെന്റ് വിജയകരമായി പൂർത്തിയാക്കാൻ എല്ലാ അംഗരാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും പാക്ക് ബോർഡിന്റെ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്നും ഐസിസി അറിയിച്ചു. വിഷയത്തിൽ ക്രിക്കറ്റിന് ദോഷകരമല്ലാത്ത ഒരു പരിഹാരം കണ്ടെത്താൻ പിസിബി ശ്രമിക്കുമെന്ന് പ്രത്യാശിക്കുന്നതായും ഐസിസി പ്രസ്താവനയിൽ പറഞ്ഞു.

Related News

Comments

No comments yet. Be the first to comment!

Leave a Comment