ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സിജെ ആത്മഹത്യ ചെയ്യാന്‍ മുമ്പ് തന്നെ തീരുമാനിച്ചിരുന്നതായി സൂചന. റോയ്യുടെ ഡയറിയില്‍ ഇത് സംബന്ധിച്ച ചില നിര്‍ണായക വിവരങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചില സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ഡയറിയിലുണ്ടെന്നാണ് വിവരം. റോയിയുടെ ഡയറി പൊലീസ് കസ്റ്റഡിയില്‍.
കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വിദേശ സംരംഭങ്ങളില്‍ തിരിച്ചടി നേരിട്ടുവെന്നും കുറിപ്പില്‍. പണം നല്‍കാനുള്ളവരുടെ വിവരങ്ങളും കമ്പനിയെ എങ്ങനെ നയിക്കണമെന്നും ഡയറിയില്‍. കൂടെ ഉള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു. ജനുവരി 31ന് റോയ് സഹോദരനെ വിളിച്ചതുപോലും മരിക്കാനുള്ള തീരുമാനത്തിന് ശേഷമാണ് എന്ന് ഡയറിയില്‍ സൂചിപ്പിക്കുന്നുണ്ട്. വിദേശത്ത് നടത്തിയ ചില ബിസിനസുകളില്‍ നിന്ന് നേരിട്ട തിരിച്ചടിയെക്കുറിച്ചുള്ള വിശദാംശങ്ങളും റോയ് ഡയറിയില്‍ കുറിച്ചിട്ടുണ്ട്. താന്‍ ഇല്ലാതായാല്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ ആര് നയിക്കണമെന്ന് പോലും റോയ് എഴുതി വച്ചിരുന്നു. ആത്മഹത്യ ചെയ്യാന്‍ റോയ് തീരുമാനിച്ചുറപ്പിച്ചു എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ഈ കുറിപ്പുകളെന്ന് പൊലീസ് സൂചിപ്പിക്കുന്നു.
റോയിയുടെ കുടുംബത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തും . റോയിയുടെ ഫോണിന്റെ പാസ്വേര്‍ഡ് കണ്ടെത്തനാണ് ശ്രമം . കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസിലെ കൂടുതല്‍ സിസിടി വി ദൃശ്യങ്ങളും ശേഖരിക്കും . റോയി മരിക്കുന്ന സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദമായ മൊഴി രേഖപ്പെടുത്തും . ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന്നാണ് സി ജെ റോയി മരിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.
Comments
No comments yet. Be the first to comment!
Leave a Comment